സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു;മല്ലികാര്‍ജുര്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു
ബെംഗളൂരു: കൂടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വിവിധ സമുദായ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി, സമീര്‍ അഹമ്മദ് ഖാന് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസൻ,അബ്ദുൽ സമദ് സമദാനി,രമ്യ, ചടങ്ങില്‍ പങ്കെടുത്തു.