സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ എം.കെ. മുനീർ കുഴഞ്ഞുവീണു

0 0
Read Time:1 Minute, 41 Second

സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ എം.കെ. മുനീർ കുഴഞ്ഞുവീണു

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ വേദിയിൽ കുഴഞ്ഞുവീണു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനിടെയാണ് മുനീറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സെക്രട്ടറിയേറ്റ് ഉപരോധത്തിനെത്തിയ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രസം​ഗിക്കവെ തളർന്ന് വീഴുകയായിരുന്നു.

സിഎംപി നേതാവ് സി.പി. ജോൺ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകൾ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണതോടെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി.

ആശുപത്രിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടർന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അൽപസമയത്തിനു ശേഷം മുനീർ തിരിച്ചെത്തി പ്രസംഗം തുടർന്നു. മുനീറിൻറെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!