മരണാനന്തരം പ്രിയ നടനെ തഴഞ്ഞോ? വിവാദം കൊഴുക്കുന്നു

0 0
Read Time:3 Minute, 37 Second

മരണാനന്തരം പ്രിയ നടനെ തഴഞ്ഞോ? വിവാദം കൊഴുക്കുന്നു

സമീപ ജില്ലകളിൽ ചിത്രീകരണം നടക്കുന്ന സിനിമകളിലെ താരങ്ങൾ ആദരാഞ്ജലി അർപിക്കാൻ എത്താത്തതാണ് വലിയ വിമർശനത്തിന് വഴിവെച്ചത്.
അതു പോലെ മാമുക്കോയയോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ വേഷമിട്ട ജയറാം, സിദ്ദീഖ്, മുകേഷ്, ദിലീപ് എന്നിവരുടെയും അമ്മാ ഫെഫ്ക, ഫിലിം ചേംമ്പർ, പ്രൊ ഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവരുടെ അസാന്നിധ്യവും ഏറെ വിമർശനവിധേയമായത്. പാലക്കാടും തൃശൂരും കാസർക്കോടും എറണാകുളത്തു നിന്നു വരെ പ്രിയ നടനെ കാണാൻ ഓടിയെത്തിയ സാധാരണക്കാരുണ്ടായിരുന്നു.
കേരളത്തിൽ എന്ന പോലെ ഗൾഫിലെയും മലയാളി പ്രേക്ഷകരുടെ അടുത്ത ‘ദോസ്താ’യിരുന്നു നടൻ മാമുക്കോയ.
യു.എ.ഇയുടെ ഗോൾഡൻ വീസ സ്വന്തമാക്കി ഒരുമാസം തികയുന്നതിനു മുമ്പാണ് അദ്ദേഹം മരണപ്പെട്ടത്.
നടൻ ഇന്നസന്റിന്റെ വിയോഗത്തിന്റെ അടുത്ത ദിവസമായിരുന്നു മാമുക്കോയ ദുബായിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. പ്രിയ സുഹൃത്തിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ അന്നുരാത്രി തന്നെ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി.
എന്നാൽ, നാട്ടിലെത്തുമ്പോഴേക്കും സംസ്‌കാരം കഴിയുമെന്നതിനാൽ യാത്ര മാറ്റി വെക്കുകയായിരുന്നു.
വളരെ സന്തോഷത്തോടെയായിരുന്നു മാമുക്കോയ ഗോൾഡൻ വീസ സ്വീകരിച്ചത്. ഇനി തോന്നുമ്പം തോന്നുമ്പം വരാമല്ലോ എന്നായിരുന്നു മാമുക്കോയയുടെ കമന്റ്.
സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രം നാടോടിക്കാറ്റിൽ മാമുക്കോയ അവതരിപ്പിച്ച ഗഫൂർക്ക എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ട് തങ്ങളുടെ പുതിയ റസ്റ്റോറന്റിന് ഗഫൂർക്കാസ് തട്ടുകട എന്ന് പേരിട്ട മലയാളികളും യു.എ .ഇ യിലുണ്ട്.
ഗൾഫുകാരനായി ഏറ്റവും കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരിൽ ഒരാളായ മാമുക്കോയ ഗൾഫിൽ ഏറ്റവും കൂടുതൽ പരിപാടികളിൽ പങ്കെടുത്ത കലാകാരനും കൂടിയാണ്. മാമുക്കോയ ഉണ്ടെങ്കിൽ ആ പരിപാടി വിജയം തന്നെ എന്ന് ഉറപ്പാക്കിയിരുന്ന കാലം. പിന്നീട് കോവിഡ് കാലം ഒഴികെ ഇടയ്ക്കിടെ അദ്ദേഹം യു.എ.ഇയിലും ഇതര ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചു. എല്ലായിടത്തും വലിയ സൗഹൃദത്തിന് ഉടമയുമായിരുന്നു. 2009ൽ ൽ കല അബുദാബിയുടെ കലാരത്‌നം പുരസ്‌കാരം അടക്കം ഒട്ടേറെ അംഗീകാരങ്ങളും ഗൾഫിൽ നിന്നു ലഭിച്ചു. തങ്ങൾക്ക് ശുദ്ധമായ ചിരി സമ്മാനിച്ച മാമുക്കോയയുടെ വിയോഗത്തിൽ പ്രവാസി മലയാളികളും ഏറെ ദുഃഖത്തിലാണ്.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!