ഷിറിയ മുസ്ലിം ലീഗ്,യുത്ത് ലീഗ് & ഗ്രീൻ സ്റ്റാർ
റംസാന്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു
ബന്തിയോട്: മംഗൽപാടി പഞ്ചായത്ത് ഷിറിയ വാർഡ് റംസാൻ മാസത്തിൽ നടത്തി വരാറുള്ള നിർധനർക്കുള്ള റിലീഫ് പ്രവർത്തനം ഈ വർഷവും വളരെ വിപുലമായി സംഘടിപ്പിച്ചു .
പാവപ്പെട്ട 125 വീടുകളിലേക് വിഭവ സമൃദ്ദമായ ഭക്ഷണ കിറ്റ് കൂടാതെ വീട് അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപയും മറ്റൊരു വീട്ടിലെ ടോയ്ലറ്റ് നിർമ്മിക്കാൻ പതിനായിരം രൂപയും ഒരു യുവാവിന് തന്റെ ജോലി ആവഷ്യത്തിന്നായി സൈക്കിളും കൈമാറി.
മുസ്ലിംലീഗ് ജില്ലാ നേതാക്കൻമാരായ ടി.എ മൂസ, എം.ബി യൂസുഫ് മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്ദിയോട് യൂത്ത് ലീഗ് നേതാവ് മജീദ് പചമ്പള എന്നിവർ സംബന്ധിച്ചു കൂടാതെ നാട്ടിലെ പൗര പ്രമുകരും പാർട്ടി പ്രവർത്തകരും സംബന്ധിച്ചു.
മുസ്ലിംലീഗ് വാർഡ് പ്രസിഡന്റ് അബു ഷിറിയ, സെക്രട്ടറി മജീദ് ഓണന്ദ, ട്രഷറർ ഹനീഫ് എം എസ് തുടങ്ങിയവർ നേത്രത്വം നൽകി, സിദ്ദീഖ് അജ്മാൻ നന്ദി പറഞ്ഞു.