അഡൂര്‍ ദേവരഡുക്കയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

0 0
Read Time:1 Minute, 5 Second

അഡൂര്‍ ദേവരഡുക്കയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

അഡൂര്‍: പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ അഡൂര്‍ ദേവരഡുക്കയിലാണ് സംഭവം. അഡൂര്‍ ദേവരഡുക്കയിലെ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ആശിഖ് (മൂന്നര), ഷാഫിയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ കരയ്ക്കെടുത്ത് മുള്ളേരിയയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഷിഖിന്റെ സഹോദരങ്ങള്‍: ഫാത്തിമത്ത് ഫത്തൂല, ഫാറൂഖ്, ഫൈമ, ആയിഷ.

Happy
Happy
0 %
Sad
Sad
60 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
20 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!