ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ റമദാൻ റിലീഫ്;ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്യും
ഉപ്പള: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ റമദാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഒരു ലക്ഷം രൂപയുടെ സഹായധനം നൽകും. ഓരോ വാർഡിലെയും തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കും അശരണർക്കുമാണ് സഹായധനം കൈമാറുക. ഉപ്പള മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോടിന് ഫണ്ട് കൈമാറി. കെ എം സി സി ഭാരവാഹികളായ റിസ്വാൻ മണിമുണ്ട, അഷ്റഫ് കെദക്കാർ എന്നിവരും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് ബന്തിയോട്, മണ്ഡലം പ്രസിഡന്റ് അസീസ് മരിക്ക, നേതാക്കളായ യൂസുഫ് ഹേരൂർ, ഗോൾഡൻ മൂസക്കുഞ്ഞി, അബ്ദുല്ല മാഥേരി, അഷ്റഫ് സിറ്റിസൺ, ഉമ്മർ അപ്പോളോ, അബ്ദുൽ റഹ്മാൻ ബന്തിയോട്, മജീദ് പച്ചമ്പള, നമീസ് കുദുക്കോട്ടി, ടി എം ശരീഫ്, സയീദ് വൊളയം, മഹ്മൂദ് തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ റമദാൻ റിലീഫ്;ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്യും
Read Time:1 Minute, 39 Second