ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം; ജഅഫർ സ്വാദിക്ക് തങ്ങൾ കുമ്പോൽ

0 0
Read Time:3 Minute, 17 Second

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം; ജഅഫർ സ്വാദിക്ക് തങ്ങൾ കുമ്പോൽ


കുമ്പള: വിശുദ്ധ റമദാനിൽ ഉൾപ്പെടെ സമൂഹത്തിന്റെ അവശതകൾ കണ്ടറിഞ്ഞു സ്വന്തനമേകാനും സമൂഹത്തിന്റെ സർവ്വ മേഖലകളിൽ പ്രാഗൽഭ്യം നേടിയവരെ അനുമോദിക്കാനും മുന്നോട്ട് വരുന്ന ദുബായി മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കുമ്പോൽ ജഅഫർ സ്വാദിഖ് തങ്ങൾ അഭിപ്രായപ്പെട്ടു. ചെർക്കളം തുളുനാടിന്റെ ഇതിഹാസം എന്ന ശീർഷകത്തിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അൽഫലാഹ് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ റമദാൻ പുണ്യങ്ങളുടെ പൂക്കാലം സൗഹാർദ്ദ സംഗമം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
മുസ് ലിം ലീഗ് മണ്ഡലം ജന: സെക്രട്ടറി എ.കെ ആരിഫ് അധ്യക്ഷനായി.
ജന:കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
സയ്യിദ് യഹ്‌യ തങ്ങൾ പ്രാർത്ഥന നടത്തി,
പ്രമുഖ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ.ദിവാകർ റൈ,ഡോ.ശാക്കിർ അലി,ഡോ ഹസൻ ശിഹാബ്,മജീദ് പച്ചമ്പല,ബിലാൽ ആരിക്കാടി,മറിയം ജന്നത്ത് മർജാന,അബ്ദുൽ മുനവ്വിർ എന്നിവരെ മുസ് ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി,എ.കെ.എം അഷ്‌റഫ് എം. എൽ.എ,എം.ബി യൂസഫ്,അസീസ് മരിക്ക,നാസർ ചെർക്കളം,ഹാജി പി.കെ മുസ്തഫ,ഗഫൂർ എരിയാൽ, ഇബ്രാഹിം ഹാജി കുണിയ, എന്നിവർ ചേർന്ന് ഉപഹാരം നൽകി.ബി.എ റഹ്‌മാൻ ആരിക്കാടി അനുമോദകരെ പരിചയപ്പെടുത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ് പി.ബി, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് റഫീഖ്,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ് പറ, പഞ്ചായത്ത് അംഗം, യൂസഫ് ഉളുവാർ, അൻവർ മാഷ്.,ടി.എം ഷുഹൈബ്,കബീർ ചെർക്കളം.അസീസ് കളത്തൂർ, ഇബ്രാഹിംഖലീൽ അക്കാദമി, സിദ്ദീഖ് ദണ്ഡഗോളി,അൻവർ കോളിയടുക്കം,കമറുദ്ധിൻ തളങ്കര,ഹുസൈൻ ഉളുവാർ,
നിസാം ചോനമ്പാടി,മുഹമ്മദ് കുഞ്ഞി കുമ്പോൽ സംസാരിച്ചു.
പടം.ദുബൈ മലബാർ സാംസ്കാരിക വേദിയുടെ റമദാൻ സൗഹൃദ സംഗമം കുമ്പോൽ ജഅഫർ സ്വാദിഖ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!