പോക്സോ നിയമം ദുരുപയോഗം ചെയ്ത് അധ്യാപകരെ അപകീർത്തിപ്പെടുത്തരുത് : കെ.എ.ടി.എഫ്
കാസർകോട് : പ്രായപൂർത്തിയെത്താത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് നടപ്പിലാക്കിയ പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വിദ്യാലയങ്ങളിൽ അധ്യാപകർക്കെതിരെയുള്ള പക പോക്കലിനും വ്യക്തി വൈരാഗ്യം തീർക്കാനും പോക്സോ നിയമം ഉപയോഗിക്കുന്നതിനെതിരെ വിദ്യഭ്യാസ വകുപ്പ് അതികൃതർ ജാഗ്രത പാലിക്കണമെന്ന് കെ.എ.ടി.എഫ് ജില്ലാ യോഗം ആവശ്യപ്പെട്ടു. കുമ്പള ഗവ. ഹൈസ്കൂളിലെ അധ്യാപകനെതിരെ വ്യാജ പരാതി ഉണ്ടായ സാഹചര്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. അധ്യാപകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പ്രവണതകൾ അപലപനീയമാണെന്നും കുറ്റവാളികൾ മാതൃകാ പരമായി ശിക്ഷിക്കപ്പെടണമെന്നും, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ വിദ്യഭ്യാസ ഓഫീസർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും
യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി യഹ്‌യാഖാൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷഹീദ് എം ടി പി അധ്യക്ഷത വഹിച്ചു. മുഹമ്മദലി പൈക്ക, യൂസുഫ് ആമത്തല, നൗഫൽ ഹുദവി തുടങ്ങിയവർ സംസാരിച്ചു.