സ്നേഹം പാകം ചെയ്ത് സമൂഹ നോമ്പുതുറ
ബന്ദിയോട്: ബന്ദിയോട് മുസ്ലിം യുവജന വേദിയുമായി സഹകരിച്ചുകൊണ്ട് മുഹമ്മദ് സൂഫി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സമൂഹ നോമ്പ് തുറ മനസ്സും വയറും ഒരുപോലെ നിറച്ചു.
മഞ്ചേശ്വരം എം.എൽ എ. A K M അഷ്റഫ് മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ മുഹമ്മദ് സൂഫി ചാരിറ്റബിൾ ട്രസ്റ്റിന്റെ കിറ്റ് വിതരണ ഉദ്‌ഘാടനവും നടന്നു.
മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്, മുനീർ ബന്ദിയോടിന് നൽകി കൊണ്ടാണ് കിറ്റ് വിതരണ ഉദ്‌ഘാടന കർമം നിർവ്വഹിച്ചത്.
തുടർന്ന് കാസറഗോഡ് നെഹ്റു യുവ കേന്ദ്ര ജില്ലാതലത്തിൽ നടത്തിയ പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഹസൈനാർ അഫ്‌സൽ അട്ക്കയെയും,സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം അറബിക് പ്രസംഗ മത്സരത്തിൽ ‘എ’ ഗ്രേഡ് നേടിയ ഇദ്ധീൻ ഫൈസൽ ബന്ദിയോടിനെയും ചടങ്ങിൽ അനുമോദിച്ചു.
പ്രസ്തുത പരിപാടിയിൽ ബന്ദിയോട് മഹല്ല് ഖത്തീബ് ശുഹൈൽ ഫൈസി പ്രാർഥന നിർവ്വഹിച്ചു. നോമ്പ് തുറയ്ക്കുശേഷം അന്നദാനത്തോടെ സമാപനം കുറിച്ചു.