അയോഗ്യത ഭീഷണി: രാഹുലിന് മുന്നിലുള്ള നിയമവഴികള്‍ എന്തൊക്കെ?

0 0
Read Time:7 Minute, 48 Second

അയോഗ്യത ഭീഷണി: രാഹുലിന് മുന്നിലുള്ള നിയമവഴികള്‍ എന്തൊക്കെ?

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വ്യാഴാഴ്ച ഗുജറാത്തിലെ സൂറത്ത് കോടതി, മനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം പാര്‍ലമെന്റ് അവകാശ സമിതിക്ക് മുന്‍പാകെ ഭരണപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ഈ വിധി വരുന്നത്. സിജെഎം കോടതി 30 ദിവസത്തെ ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷാ നടപടി റദ്ദാക്കിയിട്ടില്ലാത്തത് കൊണ്ടുതന്നെ രാഹുലിന്റെ എംപി പദവി നഷ്ടമാകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്.

രാഹുലിന് മുന്നിലുള്ള നിയമവഴികള്‍ എന്തൊക്കെ?

സിആര്‍പിസിയുടെ 374-ാം വകുപ്പ്, ശിക്ഷയ്‌ക്കെതിരായ അപ്പീലുകള്‍ക്ക് വ്യവസ്ഥ ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഈ വകുപ്പുപയോഗിച്ച്‌ രാഹുല്‍ ഗാന്ധിക്ക് ശിക്ഷാ വിധിയെയും നടപടികളെയും മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാനാകും. സെഷന്‍സ് കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചില്ലെങ്കില്‍, ലഭ്യമായ അടുത്ത പ്രതിവിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാമെന്നതാണ്.

ഈ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കെ, ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ തേടാനും അദ്ദേഹത്തിന് കഴിയും. ശിക്ഷയും വിധിയും സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപ്പീലിനൊപ്പം സിആര്‍പിസി സെക്ഷന്‍ 389 പ്രകാരം രാഹുല്‍ ഗാന്ധിയും അപേക്ഷ നല്‍കിയാല്‍ മതിയാകും. ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും അപ്പീലുകാരനെ ജാമ്യത്തില്‍ വിടാനും വ്യവസ്ഥ ചെയ്യുന്നതാണ് 389-ാം വകുപ്പ്.

നേരത്തെ, ഒരു സിറ്റിങ് എംപിയെയോ എംഎല്‍എയോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ശിക്ഷയ്‌ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അപ്പീലോ റിവിഷന്‍ അപേക്ഷയോ നല്‍കുക വഴി പദവിയില്‍ തുടരാന്‍ സാധിക്കുമായിരുന്നു
അതുമല്ലെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 136 പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയും. എന്നാല്‍ കേസ് ഒരു അപ്പീല്‍ കോടതിക്ക് മുന്‍പാകെയുണ്ടാകുകയും ശിക്ഷാ കാലാവധി താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള വ്യവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, സുപ്രീംകോടതിയില്‍ നിന്നുള്ള ഇത്തരം ഇടപെടല്‍ അത്ര സാധാരണയല്ല.രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുമോ?

ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 8 (3) അനുസരിച്ച്‌, ഒരു ജനപ്രതിനിധി ഏതെങ്കിലും കുറ്റത്തിന് രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ആ വ്യക്തിയെ ശിക്ഷാ തീയതി മുതല്‍ അയോഗ്യനാക്കാം. കൂടാതെ, ശിക്ഷ അനുഭവിച്ചതിന് ശേഷവും ആറ് വര്‍ഷത്തേക്ക് ആ വ്യക്തി അയോഗ്യനായി തുടരുമെന്നും ഈ വകുപ്പ് പറയുന്നു.

ഇതനുസരിച്ച്‌, രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് ഉടനടി അയോഗ്യനാക്കാന്‍ ലോക്സഭാ സെക്രട്ടേറിയറ്റിന് കഴിയും. ഒപ്പം ആ ലോക്സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്യാം. തുടര്‍ന്ന് ശിക്ഷ അനുഭവിക്കുന്ന രണ്ട് വര്‍ഷം ഉള്‍പ്പെടെ എട്ട് വര്‍ഷം അയോഗ്യനായി തുടരുകയും ചെയ്യേണ്ടി വരും.

നേരത്തെ, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ലെ വ്യവസ്ഥകള്‍ അനുസരിച്ച്‌, ഒരു സിറ്റിങ് എംപിയോ എംഎല്‍എയോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ശിക്ഷയ്‌ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അപ്പീലോ റിവിഷന്‍ അപേക്ഷയോ നല്‍കുക വഴി പദവിയില്‍ തുടരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ 2013ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ രണ്ടാം യുപിഎ സര്‍ക്കാര്‍ ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ ശക്തമായി അന്ന് രംഗത്ത് വന്നയാളായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ 24, 2013ന് വാര്‍ത്താസമ്മേളനം വിളിച്ച്‌ ബില്‍ ശുദ്ധ അസംബന്ധമാണെന്ന് പറയുകയും വലിച്ചുകീറി കളയുകയും ചെയ്തിരുന്നു.സുപ്രീംകോടതിയുടെ വിധി മൂന്ന് മാസത്തെ സാവകാശം റദ്ദാക്കിയതിനാല്‍ ശിക്ഷിക്കപ്പെട്ട നിമിഷം മുതല്‍ രാഹുല്‍ ഗാന്ധി അയോഗ്യനാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി പറഞ്ഞു. അതേസമയം, രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന ആരെയും അയോഗ്യരാക്കാമെന്ന് പറയുന്ന വ്യവസ്ഥയ്ക്ക് അതിന് നിരവധി മാനങ്ങളുണ്ടെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറയുന്നത്. അയോഗ്യനാക്കാനോ വേണ്ടയോ എന്നത് സ്‌പീക്കറുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇതെല്ലാം കണക്കിലെടുക്കുമ്ബോള്‍ കേവലം ശിക്ഷയ്ക്കുള്ള സ്റ്റേ മാത്രം മതിയാകില്ല രാഹുലിന്. മറിച്ച്‌ സൂറത്ത് കോടതിയുടെ വിധിയ്ക്ക് സ്റ്റേ നേടിയാല്‍ മാത്രമേ നിലവിലെ അയോഗ്യത എന്ന ചക്രവ്യൂഹം ഭേദിക്കാന്‍ രാഹുലിന് സാധിക്കുകയുള്ളൂ.

അതിനിടെ നാളെ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കില്ലെന്നാണ് വിവരം. കൂടാതെ വിധിക്കെതിരെ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലായിരുന്നു തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!