“മെഗാ ഈവന്റ് 2023” എം.പി.എൽ സോക്കർ: സിറ്റി എഫ് സി അയ്യൂർ ചാമ്പ്യന്മാർ; ഫ്രണ്ട്സ് പച്ചമ്പള റണ്ണേഴ്‌സ് അപ്പ്
ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെഗാ ഇവന്റുകളുടെ ഭാഗമായി നടന്ന സോക്കർ ലീഗിൽ സിറ്റി എഫ് സി അയ്യൂർ ചാമ്പ്യന്മാരായി. ആവേശം അലതല്ലിയ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അയ്യൂർ ടീം പച്ചമ്പള ടീമിനെ പരാജയപ്പെടുത്തിയത്.
യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ബദറുസ്സമാ ഹോസ്പിറ്റൽ ഗ്രൂപ്പ് മേധാവിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് ഉപ്പള മുഖ്യാതിഥി ആയിരുന്നു.
സിറ്റി എഫ് സി അയ്യൂറിൻറെ നിഹാദ് ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. സിറ്റി എഫ് സി അയ്യൂറിൻറെ ശ്രീ ഹരി ഗോൾഡൻ ഗ്ലോവ് പുരസ്കാരത്തിനും റാഹിൽ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനും അർഹരായപ്പോൾ ഫ്രണ്ട്സ് പച്ചമ്പളയുടെ ബിലാൽ ഗോൾഡൻ ബോൾ പുരസ്കാരത്തിനും അമാൻ എമർജിങ് പ്ലെയർ പുരസ്കാരത്തിനും അർഹരായി.
ഖിസൈസ് സ്റ്റാർ ഇൻറർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സോക്കർ ലീഗിൽ ഫ്രണ്ട്സ് പച്ചമ്പള, സിറ്റിസൺ ഉപ്പള, സിറ്റി എഫ് സി അയ്യൂർ, വിക്ടറി ദീനാർ എന്നീ ടീമുകൾ ഗ്രൂപ്പ് എ യിലും ബ്രദർസ് മണിമുണ്ട, യു ബി സോക്കർ, സെല്ലെക്സ് കുബണൂർ, ക്ലബ് ബേരിക്കൻസ് എന്നീ ടീമുകൾ ഗ്രൂപ്പ് ബി യിലുമായാണ് മത്സരിച്ചത്.
“മെഗാ ഈവന്റ് 2023” എം.പി.എൽ സോക്കർ: സിറ്റി എഫ് സി അയ്യൂർ ചാമ്പ്യന്മാർ; ഫ്രണ്ട്സ് പച്ചമ്പള റണ്ണേഴ്‌സ് അപ്പ്
Read Time:2 Minute, 9 Second