മുസ്ലിംലീഗ് എഴുപത്തഞ്ചാം വാർഷികത്തിൽ 75പ്രമുഖരെ ആദരിക്കലിന് തുടക്കമായി;കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു
മൊഗ്രാൽ :
എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ചെന്നൈയിൽ വെച്ച് നടത്തുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടനയ്ക്ക് വേണ്ടി സേവനം നടത്തിയ 75 പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് മൊഗ്രാലിലെ യു എം വസതിയിൽ വെച്ച് കാസറഗോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് കല്ലട്ര മാഹിൻഹാജി സമസ്ത വൈസ് പ്രസിഡണ്ടും പണ്ഡിതനും മുൻ കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ ശൈഖുനാ യു എം ഉസ്താദ്, തലമുതിർന്ന നേതാവ് ബഷീർ മുഹമ്മദ്‌കുഞ്ഞി എന്നിവരെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി എം ഷുഹൈബ്,ഗഫൂർ എരിയാൽ. ഫസൽ പേരാൽ, സി എച് കാദർ, ഇർഷാദ് മൊഗ്രാൽ,ബി എ റഹിമാൻ,ടി കെ ജാഫർ മൊഗ്രാൽ, എം ജി.എ റഹ്മാൻ, സിദ്ദീഖ് ദണ്ഡകോളി, നൂർ ജമാൽ, ജംഷി മൊഗ്രാൽ, മഷൂദ്, റാസിഖ്,ഇർഫാൻ. യു എം,സഹീർ യു എം, അബ്ദുൽ കാദർ,ഹമീദ് കെ കെ, ഹബി ഷാർജ സംസാരിച്ചു. കെ വി യൂസഫ് സ്വാഗതവും മുഹമ്മദ് കുഞ്ഞി കെ നന്ദിയും പറഞ്ഞു.
മുസ്ലിംലീഗ് എഴുപത്തഞ്ചാം വാർഷികത്തിൽ 75പ്രമുഖരെ ആദരിക്കലിന് തുടക്കമായി;കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു
Read Time:2 Minute, 8 Second