ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍താനി ഖത്തര്‍ പ്രധാനമന്ത്രി

ദോഹ: പ്രധാനമന്ത്രി ഉള്‍പ്പെടെ മാറ്റങ്ങളുമായി ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്താനിയെ പുതിയ പ്രധാനമന്ത്രിയായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി നിയമിച്ചു.
ചൊവ്വാഴ്ച രാവിലെ അമിരി ദിവാനില്‍ നടന്ന ചടങ്ങില്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
രാജിവെച്ച ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍താനിയുടെ പിന്‍ഗാമിയായാണ് സ്ഥാനമേറ്റത്. വിദേശകാര്യ മന്ത്രിയുടെ ചുമതല പ്രധാനമന്ത്രി തന്നെ വഹിക്കും.മുന്‍ പ്രധാനമന്ത്രി വഹിച്ച ആഭ്യന്തരമന്ത്രി പദവിയിലേക്ക് ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്താനിയെ നിയമിച്ചു. പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയയുടെ ചുമതലയില്‍ മാറ്റമില്ല.
ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍താനിയുടെ രാജി അമീര്‍ സ്വീകരിച്ചത്.


