റിയാദ് കെ.എം.സി.സി
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദ്: റിയാദ് കെ.എം.സി.സി
മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു.
ബത്ഹ അൽ മാസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം തൃക്കരിപ്പൂർ യോഗം ഉദ്ഘാടനം ചെയ്തു. റിട്ടേണിങ്
ഓഫീസറായ സെൻട്രൽ കമ്മിറ്റി ജൻറൽ സെക്രട്ടറി കബീർ വൈലത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കാസർഗോഡ് ജില്ലാ കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചാക്കീരി എന്നിവർ നിരീക്ഷകരായിരിന്നു.
പുതിയ കമ്മിറ്റിയിൽ ചെയർമാനായി അബ്ദുൽ ഖാദർ നാട്ടക്കൽ,പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി കാരകണ്ടം, ജനറൽ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം, ട്രഷറർ ഇസ്ഹാഖ് പൈവളികെ എന്നിവരെ തെരെഞ്ഞെടുത്തു.
കെ.എച്ച് ഹമീദ് അംഗടിമൊഗർ സീനിയർ വൈസ് പ്രസിഡണ്ടായും അക്ബർ ബായാർ, ഇല്ല്യാസ് മൊഗ്രാൽ, ശരീഫ് ബായാർ, ഇബ്രാഹിം ഉപ്പള, മുസ്തഫ പാണ്ഡ്യാൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരെഞ്ഞെടുത്തു.
ജോയിൻ്റ് സെക്രട്ടറിമാരായി മുഷ്താക്ക് കൈക്കമ്പ, ജാഫർ അംഗഡിമുഗർ, മുനീർ ഡി.കെ, മജീദ് ഗുഡ്ഡഗേരി, മജീദ് സുങ്കതകട്ടെ, ഫാറൂഖ് ഹൊസങ്കടി എന്നിവരെ തെരെഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി റഹീം സോങ്കാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു
പെരുമ്പട്ട, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എച്ച്
മുഹമ്മദ്, ജാബിർ ഫൈസി എന്നിവർ ആശംസാ പ്രസംഗം നടത്തി. ആരിഫ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി കാരകണ്ടം അധ്യക്ഷത വഹിച്ചു. റഹീം സോങ്കാൽ സ്വാഗതവും ഇസ്ഹാഖ് പൈവളികെ നന്ദിയും പറഞ്ഞു.


