മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15,16 തിയ്യതികളിൽ
കുമ്പള:മതഭൗതിക സമന്വയ വിദ്യഭ്യാസ ജീവകാരുണ്യ രംഗത്ത് ബഹുമുഖ പദ്ധതികളോടെ സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാതങ്ങളുടെ നേതൃത്വത്തിൽ ബന്തിയോടിനടുത്ത് മുട്ടത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മഖ്ദൂമിയ്യ എജുക്കേഷൻ സെന്ററിൻ്റെ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തു വർഷത്തിനകം കോളേജ് ഓഫ് ശരീഅ,കോളേജ് ഓഫ് ദഅവ, തഹ്ഫീളുൽ ഖുർആൻ, ഖുർആൻ റിസർച്ച് സെന്റർ, സെക്കണ്ടറി മദ്റസ, ഹയർ സെക്കണ്ടറി സ്കൂൾ, കോളേജ് ഓഫ് അഫ്ളലുൽ ഉലമ, പി.എസ്.സി കോച്ചിംഗ് ഹബ്ബ്, കംബ്യൂട്ടർ ട്രൈനിംഗ് പ്രോഗ്രാം, അഹ്ലുസ്സുന്ന ഐഡിയൽ ക്ലാസ് തുടങ്ങിയവ 10 സ്ഥാപനങ്ങൾ വിജയകരമായി നടത്തി വരുന്നു.
2 ദിവസങ്ങളിലായി നടക്കുന്ന ദശവാർഷിക സമ്മേളനത്തിൽ
ആത്മീയ സമ്മേളനം , മുതഅല്ലിം സമ്മിറ്റ്, അലുംനി മീറ്റ്, സ്ഥാനവസ്ത്ര വിതരണം, മദനീയം മജ് ലിസ്, റിസർച്ച് സെന്റർ ഉദ്ഘാടനം, സാംസ്കാരിക സമ്മേളനം, ഹിഫ്ളുൽ ഖുർആൻ സനദ്ദാനം ,പൊതു സമ്മേളനം
തുടങ്ങീ 8 സെഷനുകൾ നടക്കുന്നു.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,
സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറാ,
സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി,
സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം,
മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍,സി. മുഹമ്മദ് ഫൈസി,
(ചെയർമാൻ കേരള ഹജ്ജ് കമ്മിറ്റി),പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി,
മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ,അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം,സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട,സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത്,സയ്യിദ് അഷ്റഫ് അസ്സഖാഫ് തങ്ങൾ മഞ്ഞംപാറ,സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽബുഖാരി ബായാർ,സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മുത്തന്നൂര്‍,സയ്യിദ് ഹമ്മാദ് ജിസ്തി അജ്മീര്‍ ശരീഫ് രാജസ്ഥാന്‍(ഖാജാ തങ്ങളുടെ പൗത്രന്‍), ഡോ. ഫാസില്‍ റസ്‌വി കാവല്‍ക്കട്ട ഹസ്‌റത്ത് (കര്‍ണ്ണാടക),
മുഫ്തി അശ്ഫാഖ് മിസ്ബാഹി(ബീഹാര്‍), സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ബുഖാരി കായല്‍ പട്ടണം (തമിഴ്‌നാട്), മുഹമ്മദ് ശരീഫ് നിസാമി (മഹാരാഷ്ട്ര) ,സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീറുല്‍ ബുഖാരി പൊസോട്ട്,
സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി,സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിരെ,
സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം,കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്,റാഷിദ് ബുഖാരി കുറ്റ്യാടി,അബ്ദുലത്വീഫ് സഖാഫി കാന്തപുരം,ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍,അനസ് അമാനി പുഷ്പഗിരി,മുഫ്തി ഫാറൂഖ് റസാ (ഇമാം ഹനഫീ ജാമിയ മസ്ജിദ് ഉപ്പള) ,മൗലാനാ സ്വാദിഖ് റസാ മിസ്ബാഹി
(പ്രിൻസിപ്പാൾ, ദാറുൽ ഉലൂം മാലിക്കുദീനാർ ഉപ്പള),മൗലാനാ ഹാഫിള് മുഹമ്മദ് മുഷ്താഖ് (ഇമാം ഫിർദൗസ് ജുമാമസ്ജിദ്) തുടങ്ങിയവർ രണ്ട് ദിനങ്ങളിലായി നടക്കുന്ന വിവിധ സെഷനിൽസംബന്ധിക്കുന്നു.
പത്രസമേളനതിൽ
സുലൈമാൻ
കരിവള്ളൂർ,മുഹമ്മദ് അലി അഹ്സനി ഉപ്പള,സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം,അലങ്കാർ മുഹമ്മദ് ഹാജി,അബൂബക്കർ കുവൈത്ത് തുടങ്ങിയവർ സംബന്ധിച്ചു.
..