മാധ്യമ പ്രവര്‍ത്തനത്തെ അടുത്തറിഞ്ഞ് മാധ്യമ ശില്‍പശാല; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

0 0
Read Time:4 Minute, 8 Second

മാധ്യമ പ്രവര്‍ത്തനത്തെ അടുത്തറിഞ്ഞ് മാധ്യമ ശില്‍പശാല; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫീല്‍ഡ് പബ്ലിസിറ്റി-കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. സുരേഷ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.
24 ന്യൂസ് കോഴിക്കോട് റീജ്യണല്‍ ചീഫ് ദീപക് ധര്‍മ്മടം, പ്രമുഖ ഫിനാന്‍ഷ്യല്‍ ജേര്‍ണലിസ്റ്റും ഐ ആന്റ് പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കെ.കെ. ജയകുമാര്‍, ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് വിനോദ് പായം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിലവിലെ മാധ്യമ പ്രവര്‍ത്തന രീതികളും ദീപക് ധര്‍മ്മടം വിശദീകരിച്ചു.

പ്രായോഗിക മാധ്യമ പ്രവര്‍ത്തനത്തിലെ വെല്ലുവിളികളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ഇന്നത്തെ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ജാഗരൂകരായി വാര്‍ത്താ വിതരണത്തില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
സമൂഹ മാധ്യമങ്ങളും അതിന്റെ സാധ്യതകളും കെ.കെ. ജയകുമാര്‍ പങ്കു വച്ചു. സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ഒരോ പൗരനും ഒരു മാധ്യമപ്രവര്‍ത്തനകാമെന്നും അനന്തമായ സാധ്യതകള്‍ തുറന്നു തരുന്ന മേഖലയാണ് സോഷ്യല്‍ മീഡിയയെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാഷ ഉപയോഗത്തില്‍ വേണ്ട ശ്രദ്ധയും വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നതായി വിനോദ് പായം നയിച്ച ക്ലാസ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം പത്രങ്ങള്‍ മാറുന്നതിനോപ്പം പരമ്പരാഗത പത്രഭാഷയ്ക്കുണ്ടായ മാറ്റം വരച്ചിടുന്നതായി ക്ലാസ്.
നവമാധ്യമങ്ങള്‍-സാമൂഹിക മാധ്യമങ്ങള്‍-മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ജേര്‍ണലിസം, ദൃശ്യ മാധ്യമം, അച്ചടി മാധ്യമം-മാധ്യമ ഭാഷ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ രാജ് റെസിഡന്‍സി അംബര്‍ ഹാളില്‍ നടന്ന ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു പ്രവേശനം. മാധ്യമ പ്രവര്‍ത്തകരായ അരവിന്ദന്‍ മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി, എന്‍.ഗംഗാധരന്‍, വി.വി. പ്രഭാകരന്‍, മുഹമ്മദ് അസ്‌ലം, മുജീബ് അഹ്‌മദ് എന്നിവരെ ആദരിച്ചു. കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ്, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് പി. പ്രവീണ്‍കുമാര്‍, കെആര്‍എംയു ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും കെ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!