ഷാർജ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം ഹാഫിസ് സാബിത്തിന് സ്വീകരണം നൽകി
ഷാർജ: ഉപരി പഠനാർത്ഥം കേരളത്തിൽ നിന്നും സൈക്കിൾ മാർഗ്ഗം ഈജിപ്തിലെ കൈയ്റോയിലേക്ക് യാത്ര തിരിച്ച ഹാഫിസ് സാബിത്തിന് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജയിൽ സ്വീകരണം നൽകി.
കർണാടക മംഗളൂരു സ്വദേശിയായ സാബിത്ത് കഴിഞ്ഞ ഒരുമാസം മുമ്പായിരുന്നു കേരളത്തിൽ നിന്നും യാത്ര ആരംഭിച്ചത്. ഇന്ത്യയും, ഒമാനും കടന്നു ഇപ്പോൾ യു എ ഇ യിൽ എത്തിയിട്ടുള്ള സാബിത്ത് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ജോർദാൻ വഴിയാണ് ഈജിപ്തിലെത്തുക.
ചടങ്ങിൽ ഇബ്രാഹിം കമ്പാർ അധ്യക്ഷത വഹിച്ചു ഷാർജ കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി സക്കീർ കുമ്പള ഉദ്ഘാടനം നിർവഹിച്ചു , മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് പേരാൽ കണ്ണൂർ സ്വാഗതം പറഞ്ഞു.
ഹനീഫ കളത്തൂർ ,ശറാഫത്ത് അംഗടിമുകർ , ഇബ്രാഹിം കടമ്പാർ, റഫീക്ക് ബെജൻഗള തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഷംസു കുബണൂർ നന്ദി പറഞ്ഞു.