കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് ടി നസറുദ്ദീൻ ഒന്നാം ചരമ വാർഷികം നടത്തി
ഉപ്പള: കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീൻ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ.വി.വി.ഇ.എസ്. ഉപ്പള യൂണിറ്റ് അനുസ്മരണം നടത്തി.
യൂണിറ്റ് പ്രസിഡണ്ട് അബു തമാം അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പള്ളം അനുസ്മരണ പ്രഭാഷണം നടത്തി.
ടി നസറുദ്ദീൻ കേരളത്തിലെ വ്യാപാരി സമൂഹം എന്നും ഓർക്കുന്ന മഹാ വ്യക്തിത്വമാണെന്നും ഓരോ ചെറുകിട വ്യാപാരികളെയും വ്യവസായികളെയും ‘കേരള വ്യാപാരി വ്യവസായി ഏകോപന സമിതി’ എന്ന മഹാ പ്രസ്ഥാനത്തിലൂടെ വ്യാപാരികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട് എന്നും അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
യൂണിറ്റ് ട്രഷറർ ഹമീദ് നിഫ വൈസ് പ്രസിഡണ്ട് ശിവറാം പക്കള, പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.