പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്രം;ഇനി മുതൽ ഹജ്ജ് അപേക്ഷ സൗജന്യം,കേരളത്തിൽ മൂന്ന് എംബാർക്കേഷൻ കേന്ദ്രങ്ങൾ

1 0
Read Time:2 Minute, 32 Second

പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്രം;ഇനി മുതൽ ഹജ്ജ് അപേക്ഷ സൗജന്യം,കേരളത്തിൽ മൂന്ന് എംബാർക്കേഷൻ കേന്ദ്രങ്ങൾ


ന്യൂഡൽഹി: പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഓട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വിഐപി ക്വാട്ട നിർത്തലാക്കിയതും ഹജ്ജിന് തീർത്ഥാടകർക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് പ്രധാന മാറ്റം. നേരത്തെ 400 രൂപയോളമായിരുന്നു ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്.

കേരളത്തിൽ മൂന്ന് ഇടങ്ങളിൽ നിന്നാകും തീർത്ഥാടകർക്ക് പോകാൻ കഴിയുക.കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്. കണ്ണൂരിൽ ഇതാദ്യമായിട്ടാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി വരുന്നത്. കോഴിക്കോട് ഒരിടവേളയ്‌ക്ക് ശേഷമാണ് പുറപ്പെടൽ കേന്ദ്രമായി മാറുന്നത്.

മുതിർന്ന പൗരൻമാർക്കും അംഗപരിമിതർക്കും വനിതകൾക്കും മുൻഗണന നൽകുന്നുണ്ട്. 50,000 രൂപയോളം കുറവ് ഓരോ തീർത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭ്യമാകുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്‌കെയ്‌സ് ,കുട തുടങ്ങിയ വസ്തുക്കൾക്കായി തീർത്ഥാടകർ പണം നൽകേണ്ടതില്ല. സ്വന്തം നിലയ്‌ക്ക് ഈ വസ്തുക്കൾ ഹാജിമാർക്ക് വാങ്ങാം.

ഇന്ത്യയ്‌ക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം ഹജ്ജ് കമ്മിറ്റിയ്‌ക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവൽ ഏജൻസികൾക്കുമാണ് നൽകിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവർക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വീണ്ടും ഹജ്ജിന് അപേക്ഷ നൽകാൻ കഴിയില്ല. വിഐപികൾക്കും ഇനി സാധാരണ തീർത്ഥാടകരായി തന്നെ ഹജ്ജ് നിർവഹിക്കേണ്ടി വരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!