പെരിങ്കടി തറവാട് കുടുംബ സംഗമം മറക്കാനാവാത്ത അനുഭവമായി

0 0
Read Time:2 Minute, 2 Second

പെരിങ്കടി തറവാട്
കുടുംബ സംഗമം മറക്കാനാവാത്ത അനുഭവമായി

ഉപ്പള: പെരിങ്കടി തറവാട്
ഓതിക്കുന്ന ഉപ്പാപ്പ അബ്ബ ഫകീർ,ഓതിക്കുന്ന ഉമ്മാമ ബീഫാത്തിമ്മ കുടുംബം
ഒത്ത്കൂടിയപ്പോൾ പകലിന്റെ വെള്ളി വെളിച്ചത്തിൽ മറക്കാൻ പറ്റാത്തൊരനുഭൂതിയായി.
പ്രായവും,പ്രാരാബ്ധങ്ങളും, തിരക്കുകളും മറന്നുളള ഒത്ത്കൂടൽ ആസ്വധിച്ചും ആനന്ദിച്ചും ആടിപാടി തിമിർക്കുകയായിരുന്നു.
കൂട്ടു കൂടുംബാംഗങ്ങൾ ഒത്തു കൂടിയപ്പോൾ സംസാരങ്ങളും,ഓർമ്മപുതുക്കലുകളും ഉണ്ടായിരുന്നെങ്കിലും പഴയ ഓർമകളെ ഓർക്കും വിധം സംഘടിപ്പിച്ച ഒത്ത്ചേരൽ ശരിക്കും ഒരു ഓർമ പുതുക്കലുമായി . രാത്രി വൈകിയും
പരിപാടി സമാപിച്ചിട്ടും കളം വിട്ട് പോകാൻ മനസ്സില്ലാതെ നിൽക്കുന്ന കുടുംബാംഗങ്ങൾ, ഒരുവട്ടം കൂടി കൂടണം എന്ന ഓർമ്മപ്പെടുത്തലുമായി സങ്കടത്തോടെ പിരിഞ്ഞു.
നിരവധി കുടുംബാംഗങ്ങൾ പ്രവാസ ജീവിതം നയിക്കുന്നതിനാൽ പ്രവാസലോകത്ത് നിന്നും ആശംസകളറിയിച്ചും. കുടുംബ സംഗമം വരും വർഷങ്ങളിൽ മികച്ച രീതിയിൽ സംഘടിപ്പിക്കാനും വേദിയിൽ വെച്ച് തീരുമാനമെടുത്തു.
പാട്ടും,കളികളും,രുചിയൂറും ഭക്ഷണവുമൊരുക്കിയ ചടങ്ങ് കുട്ടികളും കുടുംബക്കാരും ആവേശത്തോടെ ആസ്വദിച്ചു.
എ കെ എം അഷ്‌റഫ്‌ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.ഇസ്മായിൽ അഷ്‌റഫ്‌,സലീം, റിയാസ്, അനീസ്, ഷംസീർ ഹാരിസ്, ലത്തീഫ്, ശരീഫ് തുടങ്ങിയവർ നേതൃത്വവും നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!