ഇമാം ശാഫി; സനദ് ദാന വാർഷിക സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കം
കുമ്പള: കുമ്പളയിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനം ഫെബ്രുവരി 2, 3, 4 തീയതികളിലായി ക്യാമ്പസിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ട്രഷറർ ഹാജി കെ. മുഹമ്മദ് അറബി പതാക ഉയർത്തും. കെ.എൻ. മാഹിൻ മുസ്‌ലിയാർ മഖാം സിയാറത്തിന് നേതൃത്വം നൽകും. ഖത്മുൽ ഖുർആൻ നേതൃത്വം കെ.എസ് സയ്യിദ് ജഅ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ നിർവഹിക്കും.
എം.ടി. അബ്ദുല്ല മുസ്ലിയാർ പരിപാടി
ഉൽഘാടനം ചെയ്യും.
ഹാജി യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിക്കും.
അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി,
സത്താർ പന്തല്ലൂർ എന്നിവർ സംബന്ധിക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ഷീ കാമ്പസിലെ വിദ്യാർത്ഥിനികൾക്ക് സനദ് നൽകും. ഏഴു മണിക്ക്
മജ്‌ലിസുന്നൂർ ആത്മീയ സംഗമത്തന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തും. ഹസൻ സഖാഫിപൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന്
ജനറേറ്റർ കം ഇലക്ട്രൽ റൂം ഉദ്ഘാടനം
ഖാലിദ് യൂസുഫ് അൽ ജനാഹി നിർവഹിക്കും.
3 മണിക്ക് പ്രാസ്ഥാനിക സമ്മേളനം അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. കെ.എസ്. സയ്യിദ് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. ബി.കെ.അബ്ദുൽ ഖാദിർ ഖാസിമി അധ്യക്ഷത വഹിക്കും.താജുദ്ധീൻ ദാരിമി പടന്ന മുഖ്യപ്രഭാഷണം നടത്തും. 5 മണിക്ക്
മഹല്ല് സാരഥി സംഗമത്തിൽ മർഹൂം മൊയ്മാർ അബ്ദുൾ ഖാദിർ ഹാജിയെ അനുസ്മരിക്കും.
എ.കെ.എം. അശ്‌റഫ് എം.എൽ. എഉദ്ഘാടനം ചെയ്യും.
അബ്ദുൽ മജീദ് ബാഖവി തളങ്കര സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ
സ്പിക് അബ്ദുല്ല കുഞ്ഞി കെ.എൽ. അബ്ദുൽഖാദിർഅൽഖാസിമി സംബന്ധിക്കും.ഏഴു മണിക്ക് ജൽസ സീറത്തു ഇമാം ശാഫി മൗലിദ്, അസ്മാഉൽ ഹുസ്‌ന റാത്തീബ് എന്നിവ നടക്കും. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം എം.പി. മുഹമ്മദ് സഅദി സയ്യിദ് അത്താഉല്ലാഹ് തങ്ങൾ മഞ്ചേശ്വരം അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ യു.കെ. മുഹമ്മദ് ഹനീഫ് നിസാമി സംബന്ധിക്കും.
രാത്രി 9 മണിക്ക് മഹ്ഫിലെ ഇഷ്ഖ് പരിപാടിക്ക് അൻവർ അലി ഹുദവി നേതൃത്വം നൽകും .
ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക്
‘ഇത്തിസാൽ’ കുടുംബ സംഗമം.
എൻ.പി.എം. സയ്യിദ് ശറഫുദ്ധീൻ തങ്ങൾ കുന്നുംകൈ അബ്ദുൽ റഹ്മാൻ ഹൈതമി, ഡോ. ഫസലുറഹ്മാൻ,
യു.എം അബ്ദുൽ റഹ്മാൻ മൗലവി
ഡോ.സാലിംഫൈസികൊളത്തൂർ എന്നിവർ സംബന്ധിക്കും. 3 മണിക്ക് ഗൾഫ് സമ്മിറ്റ് യു.ടി ഖാദർ കർണാടക എം.എൽ. എഉദ്ഘാടനം ചെയ്യും. സ്പിക്ക് അബ്ദുൽ ഹമീദ്,
സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ,അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി സംബന്ധിക്കും. വൈകുന്നേരം നാലു മണിക്ക് സ്ഥാപനത്തിൽ നിന്നും വിവിധ കോഴ്‌സുകൾ പൂർത്തിയിക്കായിവരുടെ മാതാപിതാക്കൾക്കുള്ള പ്രത്യേക ആദരവ് വൈകുന്നേരം 5 മണിക്ക് സമാപന സനദ് ദാന സമ്മേളനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
കെ.എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. ഡോ. ഹാജി ഇസ്സുദ്ദീൻ മുഹമ്മദ് കുമ്പള അധ്യക്ഷത വഹിക്കും. കെ. ആലിക്കുട്ടി മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. പി.പി ഉമർ മുസ്ലിയാർ കൊയ്യോട്,അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ബി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി എന്നിവർ പ്രഭാഷണം നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
മുഖ്യ അതിഥിയായിരിക്കും.
കെ. എൽ അബ്ദുൽ ഖാദർ അൽ ഖാസിമി, ബി കെ അബ്ദുൽ ഖാദർ അൽ ഖാസിമി, മൂസ ഹാജി കോഹിനൂർ,സുബൈർ നിസാമി,അലി ദാരിമി,അബ്ദു റഹ്മാൻ ഹൈതമി,സാലൂദ് നിസാമി,സലാം വാഫി അശ്അരി,
എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.