കാർ ഡിവൈഡറിലിടിച്ച് അപകടം: ഉപ്പള സ്വദേശിയും മരണത്തിന് കീഴടങ്ങി,തേങ്ങലോടെ നാട്
മഞ്ചേശ്വരം:തലപ്പാടി കെ.സി റോഡിനടുത്ത് ഇന്നലെ കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന യുവാവ് കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചരുടെ എണ്ണം രണ്ടായി.
ഉപ്പള ഹിദായത്ത് നഗർ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്.
മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് ഇന്നലെ രാത്രി മരിച്ചത്.
ഗുരുതര പരിക്കേറ്റ ഇരുവരെയും ദേർളകട്ട കെ.എസ് ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായി രാത്രി തന്നെ മരണപ്പെട്ടിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി എ. ജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.