കാർ ഡിവൈഡറിലിടിച്ച് മഞ്ചേശ്വരത്തെ യുവാവിന് ദാരുണാന്ത്യം :പരിക്കുകളോടെ ഉപ്പള സ്വദേശി ആശുപത്രിയിൽ

0 0
Read Time:1 Minute, 56 Second

കാർ ഡിവൈഡറിലിടിച്ച് മഞ്ചേശ്വരത്തെ യുവാവിന് ദാരുണാന്ത്യം :പരിക്കുകളോടെ ഉപ്പള സ്വദേശി ആശുപത്രിയിൽ

മഞ്ചേശ്വരം:കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ആണ് പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ തലപ്പാടിക്കടുത്ത് കെ.സി റോഡ് ദേശീയ പാതയിലാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാർ ഡിവൈഡറിലിടിച്ചാണ് അപകടം സംഭവിച്ചത്. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട കെ.എസ് ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായിന്റെ ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!