Read Time:48 Second
www.haqnews.in
ഡി.എ.ഡബ്ല്യു.എഫ് മഞ്ചേശ്വരം പഞ്ചായത്ത് കൺവെൻഷൻ നടത്തി
മഞ്ചേശ്വരം : ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി എ ഡബ്ല്യു എഫ് മഞ്ചേശ്വരം പഞ്ചായത്ത് കൺവെൻഷൻ നടത്തി.
നൂറ് കണക്കിന് ഭിന്നശേഷിക്കാർ പങ്കെടുത്തു. ഭിന്നശേഷി ആനുകൂല്യങ്ങളെകുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസ്സ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പി കെ ഉദ്ഘാടനം ചെയ്തു.
ചന്ദ്രനായ്ക് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ,മൊയ്‌ദീൻ, ചന്ദ്രാവതി, അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.