ഉപ്പളയ്ക്ക് അഭിമാനം: സംസ്ഥാന ഉർദു ടാലന്റ് ടെസ്റ്റ് ;എ.ജെ.ഐ. എ.യു.പി സ്കൂളിലെ സമദ് ഷാഹിദിന് ഒന്നാം സ്ഥാനം
ഉപ്പള : പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി ഉർദു പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിക്കും,മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ചു വരുന്ന സംസ്ഥാന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മൽത്സത്തിൽ ഉപ്പള എ.ജെ. I.എ.യു.പി സ്കൂളിന് മികച്ച നേട്ടം.അഞ്ചാം തരത്തിലെ മുഹമ്മദ് സമദ് ഷാഹിദാണ് ടോപ്പ് പ്ലസ് കൂടി ഒന്നാം സ്ഥാനം നേടി നാടിനും വിദ്യാലയത്തിനും അഭിമാനമായത്.
പാഠ്യ-പാഠ്യേതര മേഖലകളിൽ മിടുക്കനായ ഷാഹിദ് സ്കൂൾ തലം – സബ് ജില്ലാ – ജില്ലാ തല മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയാണ് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നത്.
ഉർദു അധ്യാപകരായ മൊയ്തീൻ മാസ്റ്റർ സുലൈഖ ടീച്ചർ എന്നിവരുടെ ശിക്ഷണത്തിൽ മികച്ച വിജയം നേടിയ ഷാഹിദിനെ സ്റ്റാഫ് കൗൺസിലും,മാനേജ്മെന്റും അഭിനന്ദിച്ചു.