ഷാർജ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ഷാർജ: ഷാർജ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസി ആസ്ഥാനത്തു നടന്ന മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സംഗമത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു. റിട്ടേണിങ് ഓഫീസർ സി ബി കരിം, നിരീക്ഷകൻ മുഹമ്മദ് മണിയനൊടി എന്നിവരുടെ സാനിധ്യത്തിൽ ഐക്യ ഖണ്ഡേനയാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ആയി ഇബ്രാഹി കമ്പാറിനെയും, ജനറൽ സെക്രട്ടറിയായി ലത്തീഫ് പേരാൽ കണ്ണൂരിനെയും, ട്രെഷറർ ആയി ശംസു കുബണൂരിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാരായി സാജിദ് അംഗടിമൊഗർ, ഇബ്രാഹിം കാർഗോ, അബ്ദുൽ റഹിമാൻ മാക്കൂർ, ഇബ്രാഹിം പെരിംഗടി എന്നിവരെയും
സെക്രട്ടറിമാരായി ശറഫാത്ത് അംഗടിമുഗർ, യൂനസ് അംഗടിമുഗർ, സലാം അപ്ന ഗല്ലി, റാഹിൽ മൊഗ്രാൽ, നിസാർ ഉപ്പള എന്നിവരെയും തിരഞ്ഞെടുത്തു.
ഇബ്രാഹിം കംമ്പാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമം ജില്ല ട്രഷറർ സി ബി കരിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സക്കീർ കുമ്പള, ജില്ല പ്രസിഡന്റ് ജമാൽ ബൈത്താൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ കരിം കൊള വയൽ, ഇർഷാദ് കമ്പാർ, കാസർകോഡ് മണ്ഡലം പ്രസിഡന്റ് സുബൈർ പള്ളിക്കാൽ, തൃക്കരിപൂർ മണ്ഡലം ജനറൽ സെക്ടറി മുഹമ്മദ് മണിയനൊടി എന്നിവർ ആശംസകൾ നേർന്നു. ഹനീഫ കളത്തൂർ സ്വാഗതവും ലത്തീഫ് പേരാൽ നന്ദിയും പറഞ്ഞു.