മുസ്ലിം ലീഗ് കുമ്പള ടൗൺ വാർഡ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കുമ്പള: മെമ്പർഷിപ്പ് ക്യാമ്പയ്നിൻ്റെ ഭാഗമായി കുമ്പള പഞ്ചായത്ത് 23-ാം വാർഡ് കുമ്പള ടൗൺ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇതു സംബന്ധിച്ച് ചേർന്ന കൺവെൻഷൻ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു.
മൊയ്നു കുമ്പള അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ.വി യൂസഫ്, ഭാരവാഹികളായ ഇബ്രാഹിം ബത്തേരി,അഹ്മദ് കുഞ്ഞി സംസാരിച്ചു.
കൺവീനർ മുഹമ്മദ് കുഞ്ഞി തെരഞ്ഞെടുപ്പ് നിയത്രിച്ചു അബുല്ല സ്വാഗതവും സമീർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മൊയ്നു കെ.എ ( പ്രസിഡൻ്റ്), ഷിഹാബ് റിയ, അബ്ദുല്ല കഞ്ചിക്കട്ട ( വൈസ് പ്രസിഡൻ്റുമാർ), അബ്ദുള്ള കുമ്പള (ജന.സെക്രട്ടറി), അഷ്റഫ് ഷേഡികാവ്, ഹാദി ഷാലിമാർ( ജോ:സെക്രട്ടറി), കെ.എസ് സമീർ കുമ്പള ( ട്രഷറർ).
മുസ്ലിം ലീഗ് കുമ്പള ടൗൺ വാർഡ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
Read Time:1 Minute, 19 Second