തദ്ദേശ സ്വയം ഭരണ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ഐ എൽ ജി എം എസ്; മികച്ച സേവനത്തിന് കുമ്പള ഗ്രാമപഞ്ചായത്തിന് അവാർഡ്
കുമ്പള: പൊതുജനങ്ങൾക്ക് മികച്ച രീതിയിൽ സേവനം നൽകി സമയബന്ധിതമായി ഫയലുകൾ തീർപ്പാകുന്ന പഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ഐ എൽ ജി എം എസ് അവാർഡ് കുമ്പള ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് പതിനെട്ടാം സ്ഥാനത്തോടെയും ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ കരസ്ഥമാക്കി
തദ്ദേശ സ്വയം ഭരണ വകുപ്പ് പുതുതായി നടപ്പിലാക്കിയ ഇന്റഗ്രെറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ എൽ ജി എം എസ്)പോർട്ടൽ വഴി കാര്യക്ഷമായതും വേഗതയാർന്നതുമായ പൊതുജന സേവനവും ഫയലുകൾ തീർപ്പാകുന്നതിലെ കാര്യപ്രാപ്തിയും കണ്ടത്തിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.
ഭരണ സമിതിയുടെയും ജീവനക്കാരുടെയും ജനപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമായാണ് ഇതിനെ വിലയിരുത്തുന്നത്.
അവാർഡ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യുസുഫും സെക്രട്ടറി ഗീതാ കുമാരിയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ബഹു എം വി രാജഷ് അവര്കളിൽ നിന്നും ഏറ്റു വാങ്ങി.