Read Time:1 Minute, 8 Second
ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസ്സോസിയേഷൻ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി
മഞ്ചേശ്വരം എസ്.ഐ അൻസാർ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് ഗോൾഡ് കിംഗ് അദ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം സിറ്റി ഗോൾഡ്, ജില്ലാ ജനറൽ സെക്രട്ടറി കോടോത്ത് അശോകൻ നായർ, ട്രഷറർ ബി.എം അബദുൽ കബീർ വർക്കിംഗ് പ്രസിഡണ്ട് റോയ് ജോസഫ്,വൈസ് പ്രസിഡണ്ടുമാരായ ജി.വി നാരാണയൻ,ഹമീദ് രാജദാനി എന്നിവർ സംസാരിച്ചു.
കെ.വി.വി.എ.എസ് ഉപ്പള യൂണിറ്റ് ജനറൽ സെക്രട്ടറി കമലാക്ഷ പഞ്ച, ട്രഷറർ ഹനീഫ് റെയിൻബോ എന്നിവർ പ്രസംഗിച്ചു.
എ.കെ.ജി.എസ്.എം.എ ഉപ്പള യൂണിറ്റ് സെക്രട്ടറി പി.എം സലീം അറ്റ്ലസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശിവരാമ പകള നന്ദിയും പറഞ്ഞു.