Read Time:1 Minute, 11 Second
ലയണൽ മെസ്സി അബൂദബിയിൽ
അബൂദബി: ഖത്തർ ലോകകപ്പിനൊരുങ്ങാൻ അർജൻറീനൻ നായകൻ ലയണൽ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച് ലീഗിലെ പി.എസ്.ജി ഓക്സിയോൺ മത്സരത്തിന് ശേഷമാണ് മെസ്സി അബൂദബിയിൽ പറന്നിറങ്ങിയത്. മെസ്സിക്ക് പുറമെ ഡി പോൾ, മൊളിന, ജുവാൻ ഫോയ്, ജൂലിയൻ അൽവാരസ്, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്. മറ്റ് ടീം അംഗങ്ങൾ നേരത്തെ തന്നെ അബൂദബിയിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാത്രി അബൂദബി അൽ നഹ്യാൻ സ് സ്റ്റേഡിയത്തിൽ മെസ്സിയുടെ സംഘം പരിശീലനത്തിനിറങ്ങും. കാണികൾക്ക് ടിക്കറ്റെടുത്ത് പരിശീലനം കാണാം. 16ന് യു.എ.ഇ ടീമുമായി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ പരിശീലന മത്സരം നടക്കും. അന്ന് രാത്രിയോ 17ന് രാവിലെയോ ടീം ഖത്തറിലേക്ക് തിരിക്കും.