Read Time:1 Minute, 14 Second
പ്രമുഖ പ്രഭാഷകൻ കുമ്മനം നിസാമുദ്ധീൻ അസ്ഹരി നാളെ മണ്ണംകുഴി തെക്കേക്കുന്നിൽ
കുമ്പള:ഉപ്പള, മണ്ണംകുഴി തെക്കെക്കുന്ന് റോഡിലുള്ള രിഫായിയ്യ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ നവംബർ 1 ന് കേരളത്തിലെ സുപ്രസിദ്ധ പ്രഭാഷകൻ ബഹുമാനപ്പെട്ട കുമ്മനം നിസാമുദ്ദീൻ അസ്ഹരി മാത്രി 8 മണിക്ക് പ്രഭാഷണം നടത്തും.
ഇബ്റാഹിം കുന്നിൽ അധ്യക്ഷത വഹിക്കും.ഖാലിദ് ബാഖവി ഉദ്ഘാടനം ചെയ്യും.അബ്ദുൽ ഖാദർ സ്വാഗതവും മൊയ്തീൻ ഹാജി നന്ദിയും പറയും.
ഖാലിദ് ബാഖവി ഉസ്താദ് (ട്രസ്റ്റ് ജന.സെക്രട്ടറി), ഇബ്രാഹിം കുന്നിൽ (ട്രസ്റ്റ് ട്രഷറർ), മൊയിതീൻ ഹാജി കൊലടപ്പ്(മെമ്പർ), കളായി മുഹമ്മദ് (സബ് കമ്മറ്റി മെമ്പർ), അബ്ദുൽ ഖാദർ (കായിൻ (സബ് കമ്മറ്റി മെമ്പർ), എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.