മണ്ണംകുഴി ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും , സാമൂഹ്യ പ്രവർത്തകനുമായിരുന്ന
ഹാജിമലംഗ് അബ്ദുൽ റഹ്മാൻ അന്തരിച്ചു
ഉപ്പള: മണ്ണംകുഴി ജമാഅത്ത് മുൻ പ്രസിഡണ്ടും ,മുസ്ലിം ലീഗ് പഴയ കാല നേതാവും, സാമൂഹ്യ , സാംസ്കാരിക പ്രവർത്തകനുമായിരുന്ന
ഹാജിമലംഗ് അബ്ദുൽ റഹ്മാൻ (69)അന്തരിച്ചു.
എല്ലാ മേഖലയിലും നിറഞ്ഞ് നിന്നിരുന്ന അബ്ദുൽ റഹ്മാൻ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അസുഖ ബാധിതനായി വീട്ടിൽ വിശ്രമം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്താന്റെ ആരോഗ്യ വിവരം സുഹൃത്തുക്കളുമായി നിരന്തരം പങ്കുവെക്കുമായിരുന്നു.
മണ്ണംകുഴി ജുമാ മസ്ജിദ് പ്രസിഡണ്ട്,സെക്രട്ടറി,നിലവിൽ അഡ്വൈസറി ബോർഡ് ചെയർമാൻ,മണ്ണംകുഴി കൾചറൽ സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ എന്നീ മേഖലയിൽ പ്രവർത്തിച്ചു.
ഭാര്യ മുംതാസ്, മക്കൾ ഷഫീഖ്,സാജിദ്,അബ്ബാസ്,ഷാക്കിയ, ഷാസ്മിന,മരുമക്കൾ അഷ്‌ഫാക്ക് കുമ്പള (ട്രോജൻ പ്ലൈവുഡ്),
സലിം ചക്കര (ചക്കര സ്റ്റീൽ പൂന) എന്നിവരാണ്.
ഖബറടക്കം മണ്ണംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.