പേരാലിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

മൊഗ്രാൽ: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പെര്‍വാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകന്‍ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ റഹ്മത് നഗറിലെ മുഹമ്മദ് പുളിക്കൂര്‍ (20), എരിയാലിലെ സുഹൈല്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ സുഹൈലിന്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പേരാല്‍ കണ്ണൂര്‍ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ച അനസാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പേരാലിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Read Time:1 Minute, 33 Second


