ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച; എ കെ എം അഷ്റഫ് എംഎൽഎ സംബന്ധിക്കും
മനാമ: ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 2022-24 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 28 വെള്ളിയഴ്ച വൈകിട്ട് ഏഴ് മണിക്ക് മനാമ കെ എം സി സി ഓഫീസിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് മുഖ്യ അഥിതിയായി പങ്കെടുക്കും
സമസ്ത പ്രസിഡണ്ട് ഫക്രുദ്ധീൻ തങ്ങൾ പ്രാർത്ഥന നടത്തും ബഹറൈൻ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്യും കാസറഗോഡ് സി എച്ച് സെൻ്റർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, ദുബൈ കെഎം സി സി മണ്ഡലം സെക്രട്ടറി മുനീർ ബേരിക്ക, സൗദി കിഴക്കൻ പ്രവശ്യ ജില്ല ജനറൽ സെക്രട്ടറി ബഷീർ ഉപ്പള, നേതാക്കളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ഹാദി, യൂസുഫ് പച്ചിലമ്പാറ തുടങ്ങി ബഹറൈൻ കെ എം സി സിയുടെ സംസ്ഥാന ജില്ല മണ്ഡലം ഏരിയ നേതാക്കൾ സംബന്ധിക്കും.
ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച; എ കെ എം അഷ്റഫ് എംഎൽഎ സംബന്ധിക്കും
Read Time:1 Minute, 39 Second