കുമ്പളയുടെ സമഗ്രമായ വികസനം വരച്ചുകാട്ടിയ ലേഖനം മന്ത്രിക്ക് സമർപ്പിച്ച് ദേശീയവേദി പ്രവർത്തകൻ മുഹമ്മദ് മൊഗ്രാൽ

0 0
Read Time:2 Minute, 6 Second

കുമ്പളയുടെ സമഗ്രമായ വികസനം വരച്ചുകാട്ടിയ ലേഖനം മന്ത്രിക്ക് സമർപ്പിച്ച് ദേശീയവേദി പ്രവർത്തകൻ മുഹമ്മദ് മൊഗ്രാൽ

മൊഗ്രാൽ: ഉത്തരദേശം പത്രത്തിലൂടെ കുമ്പള യുടെ സമഗ്രമായ വികസനം വരച്ചുകാട്ടിയ ലേഖനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന് സമർപ്പിച്ച് മുഹമ്മദ് മൊഗ്രാൽ.

ഈ മാസം 19,20 തീയതികളിലായി ഉത്തരദേശത്തിൽ പ്രസിദ്ധീകരിച്ച “കുമ്പളയ്ക്ക് വേണം സമഗ്രവും ദീർഘവീക്ഷണമുള്ള പദ്ധതികൾ ”എന്ന തലക്കെട്ടോടെയുള്ള ലേഖനമാണ് മുഹമ്മദ് മൊഗ്രാൽ മന്ത്രിക്ക് സമർപ്പിച്ചത്.

ലേഖനത്തിൽ കുമ്പള ബസ്സ്റ്റാന്റ് വികസനം, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ (സിഎച്ച്സി ) അടിസ്ഥാന വികസനം,ടൗണിലെ പൊതു ശൗചാലയ ത്തിന്റെ അനിവാര്യത, മാലിന്യ സംസ്കരണ കേന്ദ്രം, ടൂറിസം വികസനം, തീരദേശ സംരക്ഷണ പദ്ധതികൾ, കായികമേഖലയിൽ കുമ്പളയിൽ മിനി സ്റ്റേഡിയത്തിന്റെ അഭാവം, കോയിപ്പാടി വില്ലേജ് ഓഫീസ് വിഭജനം, വൈദ്യുതി പ്രതിസന്ധി, കാർഷിക അഭിവൃദ്ധി ക്കായുള്ള പദ്ധതികൾ, റെയിൽവേ സ്റ്റേഷൻ വികസനം, അടിപ്പാത കളുടെ നവീകരണം, മത്സ്യമാർക്കറ്റ് നവീകരണം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലേഖനം എഴുതിയിരുന്നത്. ഇത് കുമ്പള യുടെ വികസന രൂപരേഖ യാണെന്ന് വായനക്കാരും പ്രതികരിച്ചിരുന്നു. മന്ത്രിക്ക് പിന്നാലെ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും ലേഖനം നൽകുമെന്ന് മുഹമ്മദ് മൊഗ്രാൽ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!