Read Time:1 Minute, 14 Second
ജില്ലാ അത്‌ലറ്റിക്ക് മീറ്റില്‍ മിന്നും താരമായി ഉപ്പള സ്വദേശി അല്‍ത്താഫ്
ഉപ്പള : 37മത് ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ നൂറ് മീറ്റർ വെറും 10.94 സെക്കന്റിൽ ഓടിതീർത്ത് ഒന്നാമനായി അൽത്താഫ് നാടിന്നഭിമിനമായി മാറി.
ഉപ്പള കയ്യാർ സ്വദേശിയാണ് അൽത്താഫ്.
അൽത്താഫ് എന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്ന തന്റെ ഇഷ്ട ഇനമായ ലോംഗ്ജംപിനുള്ള തയാറെടുപ്പിനിടെ വീണ് പരിക്കേറ്റിരിക്കുകയാണ് ഇപ്പോൾ.
നേരത്തെ കണ്ണൂർ സർവകലാശാല അത്‌ലറ്റിക്ക് മീറ്റിൽ ചാമ്പ്യനായിരുന്നു.
മുമ്പ് ഓൾ ഇന്ത്യാ അത്‌ലറ്റ് മീറ്റില്ലും അൽത്താഫ് പങ്കെടുത്തിരുന്നു.
അന്ന് മംഗൽപാടി ജനകീയ വേദി ഇദ്ദേഹത്തെ ആദരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു.
കാസറഗോഡ് ഗവൺമെന്റ് കോളേജിലാണ് വിദ്യഭ്യാസം പൂർത്തിയാക്കിയത്.