Read Time:1 Minute, 5 Second
ബന്തിയോട് ടൗണിൽ സഖാവ്.കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനവും സർവകക്ഷി യോഗവും സംഘടിപ്പിച്ചു
ബന്തിയോട്: സി.പി.ഐ.എം ബന്ദിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണവും സർവ്വകക്ഷി യോഗവും സംഘടിപ്പിച്ചു.
ബന്ദിയോട് ടൗണിൽ വെച്ച് നടന്ന യോഗത്തിൽ ഗംഗാധരൻ പി.ചിറ്റ സ്വാഗതം പറഞ്ഞു.ഹനീഫ് ഷിറിയ അധ്യക്ഷം വഹിച്ചു. സി .പി ഐ എം മഞ്ചേശ്വരം ഏരിയ കമ്മിറ്റി മെമ്പർ സഖാവ് ബേബി ഷെട്ടി, മുസ്ലിം ലീഗിന് വേണ്ടി ഷാഹുൽ ഹമീദ്, കേരള കോൺ.ഗ്രസ് ജേക്കബ് നിയോജക മണ്ഡലം അധ്യക്ഷൻ മുനീർ ഉപ്പള, കോൺഗ്രസ് നേതാവ് ബാബു ബന്തിയോട്, സി.പിഐക്ക് വേണ്ടി മുഹമ്മദ് പച്ചമ്പള എന്നിവർ സംസാരിച്ചു.