ഹർത്താൽ പൂർണ്ണം;ഉപ്പള,കുമ്പള,ബന്തിയോട് ടൗണുകളിൽ കടകൾ തുറന്നില്ല,കെഎസ്ആർടിസിയും സർവീസ് നടത്തിയില്ല

0 0
Read Time:2 Minute, 19 Second

ഹർത്താൽ പൂർണ്ണം;ഉപ്പള,കുമ്പള,ബന്തിയോട് ടൗണുകളിൽ കടകൾ തുറന്നില്ല,കെഎസ്ആർടിസിയും സർവീസ് നടത്തിയില്ല

പോപുലർ‌ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ കാസറഗോഡ് പൂർണ്ണം,ഉപ്പള,കുമ്പള,ബന്തിയോട് ടൗണുകളിൽ കടകൾ തുറന്നില്ല,കെഎസ്ആർടിസിയും സർവീസ് നടത്തിയില്ല ജനജീവിതം സ്‌തംഭിച്ചു

 കാസറഗോഡ് നഗരത്തിൽ കടയടപ്പിക്കാൻ ശ്രമിച്ചതിന് രണ്ടുപേരെ കാസറഗോഡ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

മിക്ക വിദ്യാഭ്യസ സ്ഥാപങ്ങളും പ്രവർത്തിക്കുന്നില്ല. കുമ്പളയിൽ ചരക്ക് ലോറിക്ക് നേരെയും മഞ്ചേശ്വരത്ത് കെഎസ്ആർടിസി ബസിന് നേരെയും കല്ലേറുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ല. ക്രമസമാധാനം ഉറപ്പിക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.
   

എന്‍ഐഎ റെയ്ഡിലും നേതാക്കളെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  

കണ്ണൂര്‍ അടക്കമുള്ള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!