ജില്ലയിൽ റോഡുകളുടെ നിർമാണത്തിൽ വ്യാപകമായ കൃത്രിമം;കണ്ടെത്തിയിൽ അഡ്ക്ക-ഒളയം മസ്ജിദ് റോഡും

0 0
Read Time:2 Minute, 19 Second

ജില്ലയിൽ റോഡുകളുടെ നിർമാണത്തിൽ വ്യാപകമായ കൃത്രിമം;കണ്ടെത്തിയിൽ അഡ്ക്ക-ഒളയം മസ്ജിദ് റോഡും

കാസർകോട് : വിജിലൻസ് പരിശോധനയിൽ റോഡുകളുടെ നിർമാണത്തിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി. ജില്ലയിലെ 10 റോഡുകളിലാണു പരിശോധന നടത്തിയത്. ഇതിലേറെ റോഡുകളിലും ക്രമക്കേട് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.കാറഡുക്ക, മൂളിയാർ, കുമ്പള, മംഗൽപാടി തുടങ്ങിയ പഞ്ചായത്തിലെ റോഡുകളിലാണു പരിശോധന നടത്തിയത്. മംഗൽപാടി പഞ്ചായത്തിലെ കൽപ്പാറ– കൊല്ലോടി, ടിപ്പു– ഗല്ലി റോഡുകൾ ടാർ ചെയ്തത് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കാണെന്നു കണ്ടെത്തി.

ജില്ലാ പഞ്ചായത്തിന്റെ കുമ്പഡാജെ– നാട്ടക്കൽ, ബോവിക്കാനം –മല്ലം, കർമ്മം തൊടി –കൊട്ടംകുഴി റോഡുകൾ തകർന്നതായി കണ്ടെത്തി.മംഗൽപ്പാടി പഞ്ചായത്തിൽ തുറമുഖം എൻജിനീയർ വിഭാഗം നിർമിച്ച ഒളയം– അഡ്ക്ക മസ്ജിദ് റോഡും പണി തീർന്ന് മാസങ്ങൾക്കുളിൽ പൊട്ടിപൊളിഞ്ഞതായി കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, സിഐ ഇസ്പെക്ടർ പി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു വിവിധ റോഡുകളിൽ പരിശോധന നടത്തിയത്.

എഎസ്ഐമാരായ കെ.സതീശൻ, മധുസൂദനൻ , സുഭാഷ് ചന്ദ്രൻ, കെ.പ്രിയ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത് കുമാർ, ജയൻ, പ്രദീപ്കുമാർ, പ്രമോദ് കുമാർ, മരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജീനീയർ പി.അനിൽകുമാർ, ആർ.വി.പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിശോധനയുടെ വിശദമായ റിപ്പോർട്ട് ഡയറക്ടർക്ക് നൽകുമെന്നു ഡിവൈഎസ്പി കെ.വി.വേണുഗോപാൽ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!