മുസ്ലിം ലീഗ് നേതാവും മംഗൽപാടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മൂസഹാജി ആൾവായ് അന്തരിച്ചു
ഉപ്പള: മുസ്ലിം ലീഗ് നേതാവും മംഗൽപാടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന മൂസഹാജി ആൾവായ്(80) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം കാരണം കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
മംഗളൂരുവിലെ റിട്ടേഡ് ഹെൽത്ത് ഇൻസ്പെക്ടർ, മുസ്ലിം ലീഗ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്,മുസ്ലിം റിലീഫ് കമ്മിറ്റി ചെയർമാൻ,മണിമുണ്ട എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട്,ഹൈദ്രോസ് ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡണ്ട്,ഉപ്പള റെയിൽവേ ആക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ജീവ കാരുണ്യ ന്രവർത്തനങ്ങളിലെ സജീവ സാന്നിദ്യമായിരുന്ന മൂസ ഹാജിയുടെ വിയോഗം നാടിന് തീരാ നഷ്ടമാണ്.
ഭാര്യ ഹവ്വമ്മ, മക്കൾ ഷെയ്ക് മുഹ്യുദ്ദീൻ സാബിർ,സൈബ,ഷംശാദ്,ആബിദ
മരുക്കൾ:ഹനീഫ് റെയിൻബോ,സലീം കാട്ടിപള്ള,നിസാർ കല്ലട്ര,സിയാന എന്നിവരാണ്.