Read Time:1 Minute, 22 Second
ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു
കുമ്പള:മുതിർന്ന മാധ്യമ പ്രവർത്തകനും കാസർകോട് പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു.
സാധാരണക്കാരുടെ നീറുന്ന നൂറ് കൂട്ടം പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും കാസർകോടിൻ്റെ പിന്നോക്കാവസ്ഥക്കെതിരെ തൻ്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി. സെക്രട്ടറി അബ്ദുല്ല കുമ്പള, കെ.എം.എ സത്താർ, അബ്ദുൽ ലത്തീഫ് ഉളുവാർ, പുരുഷോത്തം ഭട്ട്, അബ്ദുൽ ലത്തീഫ് കുമ്പള, ഐ .മുഹമ്മദ് റഫീഖ്, അബ്ദുൽ ലത്തീഫ് ഉപ്പള, ധൻരാജ് ഐല, ത്വാഹിർ ഉപ്പള, സുബൈർ എന്നിവർ സംസാരിച്ചു.