മുതിർന്ന സിപിഎം നേതാവ് അബൂബക്കർ (അമ്പക്ക) പൈവളികെ അന്തരിച്ചു
ഉപ്പള: ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കർഷക സമര പോരാളിയുമായിരുന്ന എ അബൂബക്കർ (അമ്പക്ക) പൈവളിഗെ വിടവാങ്ങി.87 വയസ്സായിരുന്നു.
പാർട്ടി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗം,
പാർട്ടി അവിഭക്ത കണ്ണൂർ ജില്ലാ കമിറ്റി അംഗം, കാസറഗോഡ് ഡിസി അംഗം, കുമ്പള,മഞ്ചേശ്വരം ഏരിയ സെക്രട്ടറി, കർഷക സംഘ ജില്ലാ കമ്മിറ്റി അംഗം,കേരള ക്യാംപ്കോ ഡയറക്ടർ,ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ, ദിനേശ് ബീഡി പ്രസിഡന്റ്,പൈവളിഗെ സഹകരണ ബാങ്ക് ഡയറക്ടർ, പൈവളിഗെ പഞ്ചായത്ത് അംഗം, പൈവളിഗെ നഗർ സ്കൂൾ പി ടി എ പ്രസിഡന്റ്,പൈവളികെ വലിയ ജുമാ മസ്ജിദ് പ്രസിഡന്റ്, പയ്യക്കി ഉസ്താദ് അക്കാദമി സ്ഥാപക വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
എകെജി, ഇഎംഎസ്, അഴിക്കോടാൻ രാഘവൻ,പാച്ചേനി കുഞ്ഞിരാമൻ, ഇമ്പിച്ചിബാവ,എം രാമറൈ എനിവരുമായി അടുത്ത ബന്ധം പുലർതിയിരുന്നു.അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ
നായനാറുമായി ഏറെ ബന്ധം പുലർത്തിയിരുന്നു. ഈ കാലയളവിൽ അബൂബക്കറിന്റെ ഇടപെടലായിരുന്നു പൈവളിഗെ നഗർ ഹൈസ്കൂൾ, പൈവളിഗ നഗർ സ്കൂളിൽ മലയാളം മീഡിയം അനുവദിച്ചത്.
എല്ലാവരോടും എളിമയാർന്ന സമീപനം കാണിച്ചിരുന്ന അദ്ദേഹത്തിന് പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.
ഭാര്യ പരേതയായ ബീഫാത്തുമ്മ മക്കൾ അബ്ദുൽ ഹമീദ് (കേരള ബാങ്ക് റിട്ട. ജീവനക്കാരൻ, സിപിഎം ബൈക്കട്ട ബ്രാഞ്ച് അംഗം )ആയിഷ, മൈമൂന, മരുമകൾ പരേതനായ അബൂബക്കർ, ഷംസുദീൻ.