വിദ്യ കൊണ്ട് പിപ്ലവം തീർക്കുക; എ.കെ.എം അഷ്റഫ് എം.എൽ.എ
പൈവെളികെ : നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ നേതൃത്വം അവസരം സൃഷ്ടിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കാൻ സാധിക്കുമെന്നും പുതിയ കാലത്തോട് സംവദിക്കാൻ കഴിയുന്ന മിടുക്കരായി മക്കൾക്ക് വളരാൻ കഴിയുമെന്നും മഞ്ചേശ്വരം എം.എൽ.എ ശ്രീ അശ്റഫ് എ.കെ.എം പറഞ്ഞു. ഹയാത്തുൽ ഇസ്ലാം മദ്രസ സ്മാർട്ട് ക്ലാസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഹനീഫ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുൽ മജീദ് ദാരിമി മുഖ്യ അതിഥിയായി. സദർ മുഅല്ലിം മുഹമ്മദ് ഖാസിമി വാണിമേൽ, അസീസ് ഫൈസി, റാസിഖ് ഹുദവി, ശരീഫ് അൻസാരി, വാർഡ് മെമ്പർ അബ്ദുല്ല സാഹിബ്, മുഹമ്മദ് ശാഫി, ബശീർ മാസ്റ്റർ, റഹീം കുതിരക്കൊടൽ, അസീസ് കളായി, അലി. പി.എസ്, എ.ആർ കണ്ടത്താട്, അബ്ദുൽ ഹാരിസ് ഗുഡെ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ വെച്ച് പൈവെളികെ ജമാഅത്തിന്റെ പഴയ കാല പ്രവർത്തകരായ അബ്ദുല്ല ഹാജി, അബ്ദുല്ല പാവൽകൊടി, പി.എസ് ഇബ്രാഹിം ഹാജി, മൊയ്തു സിറ്റി ഗോൾഡ് എന്നിവർക്ക് ആദരം നൽകി.
സ്വാലിഹ് കളായി സ്വാഗതവും ടിമ്പർ മോനു സാഹിബ് നന്ദിയും പറഞ്ഞു.