കാസറഗോഡ് ജില്ലയ്ക്ക് ആരോഗ്യ മേഖലയിൽ ഉന്നത കേന്ദ്രങ്ങൾ അനുവദിക്കണം; ഷാബു കിളിത്തട്ടിൽ

0 0
Read Time:3 Minute, 11 Second

കാസറഗോഡ് ജില്ലയ്ക്ക് ആരോഗ്യ മേഖലയിൽ ഉന്നത കേന്ദ്രങ്ങൾ അനുവദിക്കണം; ഷാബു കിളിത്തട്ടിൽ

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയിൽ ആരോഗ്യ മേഖലയിൽ ഉന്നത വിദഗ്ധ ചികിത്സാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ദുബായ് 96.7 എഫ്.എം. റേഡിയോ ന്യൂസ്‌ ഹെഡ്ഡും എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം ചേർന്ന് നിൽക്കുന്ന സോഷ്യൽ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ പറഞ്ഞു.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിൽ 224- ആം ദിനത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സമര പോരാളികളെ സന്ദർശിച്ച് അഭിവാദ്യങ്ങൾ നേരുന്നതിന് എത്തിയതായിരുന്നു ഷാബു കിളിത്തട്ടിൽ. രോഗത്തിന് ജാതിയും മതവും രാഷ്ട്രീയവും നിറവും ഇല്ലെന്ന് അധികാരികൾ മനസ്സിലാക്കണമെന്നും പിന്നോക്ക ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഷാബു പറഞ്ഞു.

ഇന്ന് നിരാഹാരം അനുഷ്ഠിച്ച മയിലാട്ടി സ്വദേശികളായ സത്യഭാമയ്ക്കും കുഞ്ഞാസിയാക്കും നാരങ്ങാ നീര് നൽകി ഇന്നത്തെ ഉപവാസം അവസാനിപ്പിച്ചു കൊണ്ടാണ് ഷാബു കിളിത്തട്ടിൽ അഭിവാദ്യങ്ങൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചത്.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സൈമൺ, എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാല, അബ്ദുൽ റഹിമാൻ സെവൻ സ്റ്റാർ, ഇബ്രാഹിം ആവിക്കാൽ, ഹാജറ സലാം, രതീഷ് കുണ്ടംകുഴി, സൂര്യപ്രഭ, ലിസ്സി കൊടവലം, സുഹറ പടന്നക്കാട്, സതീഷ് ആടകം, റഷീദ കള്ളാർ, ലൈജു മാലകല്ല്, കുന്നിൽ അബ്ബാസ് ഹാജി, സൽമ അതിജീവനം, മറിയം അതിജീവനം, ഹക്കീം ബേക്കൽ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ കൊളവയൽ അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട്, പ്രീത സുധീഷ്, കൃഷ്ണദാസ്, അഹമ്മദ് കിർമാണി, ഫൈസൽ ചേരക്കാടത്ത്, ഖൈറുന്നിസ്സ കമാൽ, ഷർമിള, രത്നപ്രഭ, സുജ, കൃഷ്ണൻ, ശ്രീജിത്ത് കുറുവ, സുഗുണൻ, നിതിൻ കൃഷ്ണൻ, രവികല തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് പന്തലിൽ എത്തി.

ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും സെക്രട്ടറി മുരളീധരൻ കെ.വി. പടന്നക്കാട് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!