മഞ്ചേശ്വരം എന്തേ കേരളത്തിലല്ലേ? സബ് രജിസ്ട്രാർ ഓഫീസ് ബോർഡിൽ മലയാളമില്ല, പകരം കന്നഡ;പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാർ

0 0
Read Time:1 Minute, 30 Second

മഞ്ചേശ്വരം എന്തേ കേരളത്തിലല്ലേ?
സബ് രജിസ്ട്രാർ ഓഫീസ് ബോർഡിൽ മലയാളമില്ല, പകരം കന്നഡ;പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാർ

മഞ്ചേശ്വരം: രാഷ്ട്ര ഭാഷാ പദവി ലഭിച്ച മലയാളം ഭാഷയ്ക്ക് മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസ് ബോർഡിൽ സ്ഥാനമില്ല.
2017 നവംബറിൽ കേരള സർക്കാർ കോടികൾ മുടക്കി നിർമ്മിച്ച് പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം നിർവഹിച്ച പ്രധാനപ്പെട്ട സർക്കാർ സ്ഥാപനത്തിനാണ് ഈ ദുരവസ്ഥ.
ഓഫീസിൽ സ്ഥാപിച്ച ബോർഡിൽ ഇംഗ്ലീഷിനാണ് ആദ്യപരിഗണന രണ്ടാമതായി കന്നടയ്ക്കും. മലയാളം തൊട്ടുതീണ്ടിയിട്ടില്ല എന്നതാണ് വസ്തുത.
ഇത് മലയാള ഭാഷയ്ക്കും കേരളക്കരയ്ക്ക് തന്നെയും അപമാനമാണ് ഇതിനെതിരെ മലയാള ഭാഷാ സ്നേഹികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഈ സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ മലയാള ഭാഷയ്ക്ക് ബോർഡിൽ സ്ഥാനം നൽകാൻ ഉടൻ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന്
നാട്ടുകാർ ആവശ്യപെടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!