ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് കെ.എം.സി.സി കമ്മിറ്റികൾ കൂടുതൽ ശ്രദ്ധ ചെലുത്തണം: എ.കെ.എം. അഷ്റഫ് എം.എൽ.എ
ഉപ്പള: നിർഭയമായി സാമൂഹിക ജീവിതം നയിക്കുവാൻ ഏറ്റവും സഹായകമായ ആയുധങ്ങൾ ആരോഗ്യവും വിദ്യാഭ്യാസവുമാണെന്ന് പുതിയ കോടതി വിധികളും ഉദ്യോഗസ്ഥ- ഭരണകൂട നിലപാടുകളും നമ്മെ ബോധ്യപ്പെടുത്തുകയാണെന്നും നിലവാരമുള്ള വിദ്യാഭ്യാസം നേടിയ സമൂഹത്തിന് മാത്രമേ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുകയുള്ളുവെന്നും കെ.എം.സി.സി എന്ന പ്രസ്ഥാനത്തിന് ആ ദൗത്യം കൂടുതൽ ഉത്തരവാദിതത്തോടെ നിർവ്വഹിക്കുവാൻ കഴിയുമെന്നും എ.കെ.എം. അഷ്റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു
റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകുന്ന നിർധനരായ കുടുംബങ്ങൾക്കുള്ള സാമ്പതിക സഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു
ചടങ്ങ് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രിസിഡണ്ട് ടി എ മൂസ ഉത്ഘാടനം ചെയ്തു റിയാദ് കെഎംസിസി ജില്ല ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി അധ്യക്ഷത വഹിച്ചു മണ്ഡലം ലീഗ് സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു നേതാക്കളായ എം അബ്ബാസ്, അബ്ബാസ് ഓണന്ത, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, ഹമീദ് തോട്ട, അസീസ് പെർമൂദെ, കാദർ തോട്ടുങ്കര, റഹ്മാൻ ഗോൾഡൻ, പി ബി ഹനീഫ്, അശോകൻ, സംഷുദ്ധീൻ സുക്കാനി, ഇബ്രാഹിം ദൊമ്പി, പി എം സലീം,മൂസ ഗോൾഡൻ, അന്തുഞ്ഞി ഹാജി ചിപ്പാർ, ഉമ്മർ അപ്പോളൊ, യൂസുഫ് ഹേരൂർ, എം കെ അലി മാസ്റ്റർ, ശാഹുൽ ഹമീദ് ബന്തിയോട്, മഖ്ബൂൽ, അബ്ദുല്ല മൂസോടി, സംബന്ധിച്ചു
ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് കെ.എം.സി.സി കമ്മിറ്റികൾ കൂടുതൽ ശ്രദ്ധ ചെലുത്തണം: എ.കെ.എം. അഷ്റഫ് എം.എൽ.എ
Read Time:2 Minute, 17 Second