ഉദ്ഘാടനം ചെയ്യുകയും പിന്നീട് വർഷങ്ങളോളം അടച്ചിടുകയും ചെയ്യുന്ന ആശുപത്രികൾ കാസറഗോഡിന് സ്വന്തം; സമരവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

0 0
Read Time:1 Minute, 58 Second

ഉദ്ഘാടനം ചെയ്യുകയും പിന്നീട് വർഷങ്ങളോളം അടച്ചിടുകയും ചെയ്യുന്ന ആശുപത്രികൾ കാസറഗോഡിന് സ്വന്തം

കാഞ്ഞങ്ങാട് : ഉദ്ഘാടനം ചെയ്യുകയും പിന്നീട് വർഷങ്ങളോളം അടച്ചിടുന്ന കാസറഗോഡ് ജില്ലയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയെ കറുത്ത തുണിയിട്ട് മൂടുന്ന ബാനർ മതിൽ സമരവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ.
ആശുപത്രിയും മരുന്നും ഭക്ഷണവും വിദ്യാഭ്യാസവും കിട്ടാതെ ജീവിതം നരകിക്കുന്ന എൻഡോസൾഫാൻ രോഗികൾ അടങ്ങുന്ന കാസറഗോഡ് ജില്ലയിലെ ജനസമൂഹത്തിനെ പകൽ വെളിച്ചത്തിൽ കൊഞ്ഞനം കാട്ടുന്ന ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ബാനർ മതിൽ സമരം നടത്തുന്നത്.

ഈ സമരത്തിന്റെ മുന്നോടിയായി കാഞങ്ങാട് നഗരത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും. ജൂൺ 7 ചൊവ്വാഴ്ച്ച നടത്തുന്ന ബാനർ മതിൽ സമരത്തിന്റെ പോസ്റ്റർ പ്രകാശനം കാസറഗോഡ് വിദ്യാ നഗറിൽ വെച്ച് കാസറഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. ചടങ്ങിൽ എയിംസ് കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി തുടങ്ങിയ ഇരുപതോളം എയിംസ് കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!