1
0
Read Time:51 Second
www.haqnews.in
തുറമുഖ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാം സ്ഥാനം ബഹ്‌റൈന്
തുറമുഖ അടിസ്ഥാന സൗകര്യങ്ങളില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്‌റൈന്‍. മിഡിലീസ്റ്റ്, വടക്കനാഫ്രിക്കന്‍ മേഖലയില്‍ ഈ രംഗത്ത് രണ്ടാം സ്ഥാനവും നേടിയത് ബഹ്‌റൈന്‍ തന്നെയാണ്.
2021ലെ സമുദ്ര സഞ്ചാര വളര്‍ച്ച സൂചിക പ്രകാരമാണ് ബഹ്‌റൈന് ഒന്നാം സ്ഥാനം നേടാന്‍ സാധിച്ചത്. പൊതു-സ്വകാര്യ മേഖലയുമായുള്ള സഹകരണവും ഉയര്‍ന്ന മത്സരക്ഷമതയും ബഹ്‌റൈനെ ഈ രംഗത്ത് മറ്റു രാജ്യങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.