ഉപ്പളയ്ക്ക് അഭിമാനം: മുഹമ്മദ് ശമീം ഉമരി പ്രഥമ പുരസ്കാരം മുഹമ്മദ് അസീം മണിമുണ്ടക്ക്

0 0
Read Time:1 Minute, 55 Second

ഉപ്പളയ്ക്ക് അഭിമാനം: മുഹമ്മദ് ശമീം ഉമരി പ്രഥമ പുരസ്കാരം മുഹമ്മദ് അസീം മണിമുണ്ടക്ക്

കോളിയടുക്കം: ഭാഷാപണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായിരുന്ന മുഹമ്മദ് ശമീം
ഉമരിയുടെ സ്മരണാർത്ഥം കോളിയടുക്കം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ പുരസ്കാരത്തിന് ഉറുദു അധ്യാപകനും, കേരളത്തിലെ പ്രമുഖ ഉറുദു ഭാഷാ പ്രചാരകനുമായ ഉപ്പള സ്വദേശി മുഹമ്മദ് അസീം മണിമുണ്ടയെ തെരഞ്ഞെടുത്തു.

അതോടൊപ്പം അറബിഭാഷയിൽ ഉന്നത പരിജ്ഞാനമുള്ള അറബി ഭാഷ അധ്യാപകനും, കവിയുമായ മുഹമ്മദ് അലി മാസ്റ്റർക്കും പുരസ്കാരം നൽകുവാൻ വേണ്ടി തീരുമാനിച്ചിട്ടുണ്ട്.

സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷിക സമാപനത്തോ ടനുബന്ധിച്ച് മെയ് 28ന് പെരുമ്പള ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരൻ സുറാഖ് അവാർഡുകൾ വിതരണം നടത്തും.

മേൽപ്പറമ്പ് C.I ഉത്തമദാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽപ്രമുഖ വ്യക്തികൾ സംബന്ധിക്കും

മുഹമ്മദ്‌ ശമീം ഉമരിയുടെ സ്മരണർത്ഥം കുട്ടികൾക്കും മുതിർന്നവർക്കും സ്ക്കോളർഷിപ്പുകളും, ഉപഹാരങ്ങളും നൽകും അതോടാനുബന്ധിച്ചു സ്വാന്തനത്തിന്റെ
പഠനോപകരണം വിതരണം ആദരിക്കൽ അനുമോദനചടങ്ങുകൾ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും മെന്ന് സ്വാന്തനം ചെയർമാൻ മുജീബ് റഹ്മാൻ അറിയിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!