ബി എൽ ഒ മാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ബി എൽ ഒ അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം

0 0
Read Time:3 Minute, 9 Second

ബി എൽ ഒ മാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ബി എൽ ഒ അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്:
തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ബൂത്ത് തലത്തിൽ പ്രവർത്തനം നടത്തുന്നവരാണ് ബൂത്ത് ലെവൽ ഓഫീസർമാർ.
ഇവരുടെ സംസ്ഥാനതല കൂട്ടായ്മയായ ബി. എൽ. ഒ അസോസിയേഷന്റെ പ്രഥമ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിന്റെ കാവലാളാണ് ബൂത്തുതല ഓഫീസർമാർ എന്ന് എംപി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്തി കൊണ്ടുപോകുന്നതിൽ ബൂത്തുതല ഓഫീസർമാർക്ക് നിർണായക സ്ഥാനമാണുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎൽഒമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓൺലൈൻ സംവിധാനം നിലവിൽ വന്നതിനാൽ ബി എൽ ഒമാർക്ക് സ്മാർട്ട് ഫോൺ അനുവദിക്കുക, വോട്ടർ പട്ടികയിലെ പ്രിന്റിങ് പിശകുകൾ പരിഹരിക്കുക, ബി എൽ ഒമാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു.

അസോസിയേഷൻ പ്രസിഡണ്ട് കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഷം സുദ്ദീൻ ടി ടി അനുശോചന പ്രമേയവും, ബി എൽ ഒ എ സംസ്ഥാന കമ്മിറ്റിയംഗം വി കെ എൻ നമ്പ്യാർ സംഘടനാ റിപ്പോർട്ടും , അഭിലാഷ് ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ അമീർ കൊടിബയൽ വരവ് – ചെലവ് കണക്ക് അവതരിപ്പിച്ചു. രമേശ്‌ ടി.പിണറായി, എം കെ അശോക് കുമാർ, എം പവിത്രൻ, ഷംസുദ്ദീൻ. ടി ടി , രവികുമാർ എൻ ബി, ബിജി എം തുടങ്ങിയവർ സംസാരിച്ചു. ഉഷ എം സി (മഞ്ചേശ്വരം), ബീഫാത്തിമ (കാസറഗോഡ്), കൃപ ജ്യോതി (ഉദുമ), പ്രദീപൻ മരക്കാപ്പ്, കമല (കാഞ്ഞങ്ങാട്), രാജൻ (തൃക്കരിപ്പൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ടി. അഭിലാഷ് സ്വാഗതവും മുരളിധരൻ കെ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി
എം പവിത്രൻ -രക്ഷാധികാരി, ഷംസുദ്ദീൻ ടി ടി – പ്രസിഡൻ്റ്, കുഞ്ഞിക്കണ്ണൻ വി, ബിജി എം – വൈസ് പ്രസിഡന്റ് മാർ
അമീർ കൊടിബയൽ – സെക്രട്ടറി
രവികുമാർ എൻ ബി, അജിത – എ വി -ജോയിന്റ് സെക്രട്ടറിമാർ
അഭിലാഷ് ടി – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!